കൊല്ലം: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കൊല്ലം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ആൾ താമസമില്ലാത്ത പുരയിടത്തിൽ 20 ലിറ്റർ കൊള്ളുന്ന 9 പ്ലാസ്റ്റിക് കുടങ്ങളിലായി കുഴിച്ചിട്ട നിലയിൽ സൂക്ഷിച്ചിരുന്ന 180 ലിറ്റർ വാഷ് കണ്ടെത്തി.
ഓണം വിൽപ്പന ലക്ഷ്യമാക്കി ചാരായ നിർമ്മാണത്തിനായി സൂക്ഷിച്ചതായിരുന്നു വാഷ്. പ്രതിയെക്കുറിച്ച് അന്വേഷിച്ചു വരുന്നു. എക്സൈസ് ഇൻസ്പെക്ടർ വി.രമേശന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ, അസി. എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്ത് , ഗ്രേഡ് അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ആർ ജി വിനോദ് , എ ഷഹാലുദീൻ പ്രിവൻ്റീവ് ഓഫീസർമാരായ ജ്യോതി, അനീഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ സാലിംഷ , ആസിഫ്, ഡ്രൈവർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു