ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പിഎസ് രശ്മി അന്തരിച്ചു.

തിരുവനന്തപുരം :മാധ്യമപ്രവർത്തക പി എസ് രശ്മി അന്തരിച്ചു. ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു . രക്തസമ്മർദം കുറഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ഈരാറ്റുപേട്ട ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് പാലാ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഇന്ന് അവിടെ മോർച്ചറിയിൽ. നാളെ രാവിലെ ഒമ്പതോടെ വീട്ടിൽ എത്തിക്കും. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് നടക്കും . ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫർ ദീപ പ്രസാദാണ് ഭർത്താവ് .