തൃശ്ശൂർ പൂരം കലക്കൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടില്ല ;റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ച് എ.ഡി.ജി.പി അജിത് കുമാർ

തൃശ്ശൂർ : വിവാദങ്ങൾക്കൊടുവിൽ തൃശൂർ പൂരം കലക്കൽ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിച്ച് അജിത് കുമാർ.
ആയിരത്തിലധികം പേജുകൾ വരുന്ന റിപ്പോർട്ടാണ് ഡിജിപിക്ക് നൽകിയത്.
പൂരം കലക്കിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും. സിറ്റി കമ്മീഷണർ അങ്കിത്ത് അശോക് ന്റെ കൃത്യനിർവഹണത്തിൽ ഉണ്ടായ വീഴ്ചകളാണ് പൂരനഗരിയിൽ ഉണ്ടായ വീഴ്ചകൾക്ക് കാരണമെന്നും റിപ്പോർട്ടിൽ.
അങ്കിത്ത് അശോക് ന്റെ പരിചയ കുറവാണ് വീഴ്ചകൾ ഉണ്ടാക്കാൻ ഇടയാക്കിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സിറ്റി കമ്മീഷണറെ മാത്രമാണ് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരിക്കുന്നത്. ജില്ലയുടെ ചാർജ് ഉണ്ടായിരുന്ന മേൽഉദ്യോഗസ്ഥരെയോ, പൂരം നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന കീഴുദ്യോഗസ്ഥരെ കുറിച്ചോ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.

അതേസമയം ബാഹ്യഇടപെടൽ ഉണ്ടായിട്ടില്ലെന്ന റിപ്പോർട്ട് കോൺഗ്രസും സിപിഎമ്മിന്റെ ഘടകകക്ഷിയായ സിപിഐ യും അംഗീകരിക്കുന്നില്ല. ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അജിത് കുമാറിന്റെ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് തൃശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ മുരളീധരൻ പറഞ്ഞു.
ബാഹ്യഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണെന്നും, അന്വേഷണ റിപ്പോർട്ടിനെ കുറിച്ച് പഠിച്ചിട്ട് കൂടുതൽ വിവരങ്ങൾ പുറത്തു പറയുമെന്ന് സിപിഐ നേതാവും തൃശൂർ സ്ഥാനാർത്ഥിയുമായിരുന്ന വി.എസ് സുനിൽകുമാർ പറഞ്ഞു.