നബിദിനാഘോഷവും സമ്മാനദാനവും നടന്നു

ഇരവിപുരം : മയ്യനാട് കല്ലാറാംതോട് ഷെഫീഖുൽ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തിൽ നബിദിന ആഘോഷവും പ്രഭാഷണവും സമ്മാന വിതരണം നടന്നു. പ്രസിഡൻ്റ് ഷറഫുദ്ദീൻ ആശാൻ അദ്ധ്യക്ഷത വഹിച്ചു ,ചാമക്കട ഠൗൺ ജുംആ മസ്ജിദ് ചീഫ് ഇമാം അൽ ഹാഫിസ് മുഹമ്മദ് ശിബ് ലി മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു, കല്ലാറാംതോട് മസ്ജിദ് ഇമാം ഉസ്താദ് അൽത്താഫ് അഹ്സനി നബിദിന പ്രഭാഷണം നടത്തി , ജോനകപ്പുറം വലിയപ്പള്ളി വൈസ് പ്രസിഡൻ്റ് എസ് നാസറുദ്ദിൻ , വലിയപ്പള്ളി ഫിനാൻസ് കമ്മിറ്റി അംഗം ഹബീബ് സേട്ട്,വിശിഷ്ടാതിഥി റ്റി.കെ സുൽഫി ,ചാമക്കട ഹമീദിയ്യാ മസ്ജിദ് ഭാരവാഹികളായ ഹബീബ് കൊല്ലം , മുഹമ്മദ് അനീസ്,ഷഫീക്കുൽ ഇസ്‌ലാം മദ്രസ ഭാരവാഹികളായ തിട്ടയിൽ നിസ്സാം,ക്ഷേക്ക്, വഹാബ് മുസ്ലിയാർ,ഇസ്മായിൽ,ഷാജഹാൻ ,ബാബു നൗഷാദ്,ബാബു മൈതീൻ എന്നിവർ പങ്കെടുത്തു