ഞെട്ടി സിനിമ മേഖല ; പീഡനാരോപണ വിധേയന്‍ മരിച്ച നിലയിൽ

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് പീഡന ആരോപണ വിധേയനായ പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ ലോഡ്ജിലെ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയാണ്.

സീരിയലിൽ അഭിനയിക്കാൻ ചാൻസ് വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണത്തിൽ മ്യൂസിയം പോലീസ് കേസെടുത്തിരുന്നു.2018 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഷാനുവും സുഹൃത്തുക്കളും ചേർന്ന് രണ്ട് ദിവസം മുമ്പാണ് കൊച്ചിയിലെ ലോഡ്ജിൽ രണ്ടു മുറികൾ എടുത്തത്.
മുറിയിൽ മദ്യപാനം നടന്നിരുന്നതായി ലോഡ്ജിന്റെ മാനേജർ പറഞ്ഞു.
ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.