തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിൽ 2024-25 അധ്യയന വർഷത്തിൽ സിവിൽ എൻജിനിയറിങ് വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നീഷ്യന്റെ ഒഴിവിലേക്ക് ഒക്ടോബർ 1 ന് കൂടിക്കാഴ്ച നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0471-2300484, 0471-2300485
ആർസിസിയിൽ വാക്-ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെയിന്റനൻസ് എൻജിനീയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് ഒക്ടോബർ 15 ന് വാക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.
വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
അമൃത് പദ്ധതിയിൽ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് പദ്ധതിയിൽ ഡെപ്യൂട്ടി മിഷൻ ഡയറക്ടർ, അർബൻ ഇൻഫ്രാസ്ട്രക്ചർ ആൻഡ് വാട്ടർ എക്സ്പേർട്ട്, പ്ലാനർ അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. http://forms.gle/fWQvLXQEyBSCaVuu6 എന്ന ഗൂഗിൾ ലിങ്കിലൂടെ ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ: 0471 2323856/ 2320530, വെബ്സൈറ്റ്: https://amrutkerala.org
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ മെമ്പർ
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ മെമ്പർ നിയമനത്തിന് സംസ്ഥാന / കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അല്ലെങ്കിൽ അനുയോജ്യരായ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 30 നകം അപേക്ഷ സമർപ്പിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ വിശദവിവരങ്ങൾക്ക് www.rera.kerala.gov.in / www.lsgkerala.gov.in / www