കോഴിക്കോട് : എം ടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണക്കേസിലെ പ്രതികളെ പിടികൂടി.
എം.ടി യുടെ വീട്ടിലെ പാചകക്കാരി ശാന്ത (58)ബന്ധു പ്രകാശൻ (36)എന്നിവരാണ്ടി പിടിയിലായത്. ഇന്ന് രാവിലെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ മോഷണം ചെയ്തത് തങ്ങളാണെന്ന് സമ്മതിക്കുകയായിരുന്നു.
വർഷങ്ങളായി കോഴിക്കോട്ടെ എം.ടി യുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു ശാന്ത. ബാങ്ക് ലോക്കറിൽ നിന്ന് എടുത്ത സ്വർണ്ണം വീട്ടിൽ സൂക്ഷിക്കുന്ന വിവരം അറിയാവുന്ന ശാന്ത ബന്ധു പ്രകാശനൊപ്പം ചേർന്ന് വിവിധ ഘട്ടങ്ങളിലായി ഡയമണ്ടും മരതകവും അടങ്ങിയ സ്വർണം മോഷ്ടിക്കുകയായിരുന്നു.
വീടിന്റെ വാതിലോ ജനലോ തകർക്കാതെ മോഷണം നടത്തിയതിനാൽ മോഷണം നടത്തിയവർ വീടിനുള്ളിലുള്ളവർ തന്നെയാണെന്ന് കേസന്വേഷണത്തിന്റെ പ്രാരംഭ ഘട്ടം മുതൽ പോലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യില്ലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച സ്വർണം വിവിധ കടകളിൽ വിൽപ്പന നടത്തിയതായി പ്രതികൾ പോലീസിൽ മൊഴി നൽകി.