വ്യവസായിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം രണ്ടുപേർ പിടിയിൽ

കുണ്ടറ :  ഇരുചക്ര വാഹന യാത്രികനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ   രണ്ട് പേർ പിടിയിൽ.
ഈസ്റ്റ് കല്ലട പൊഴിക്കര പുത്തൻവീട്ടിൽ  പ്രമോദ് (30) കൈതക്കോട് വിനു ഭവനത്തിൽ വിനയ കുമാർ (24 ) എന്നിവരാണ് കുണ്ടറ പോലീസിന്റെ പിടിയിലായത്.
കുമ്പളത്ത് പള്ളിക്ക് സമീപം കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം.
പെയിന്റ് കട നടത്തുന്ന സുനീഷ് കുമാർ കടയടച്ചു രാത്രി 10 മണിയ്ക്ക് ബൈക്കിൽ വീട്ടിലേക്ക് പോകുന്ന വഴി ആയിരുന്നു ആക്രമണം.അമിത വേഗത ചോദ്യം ചെയ്തതിൽ പ്രകോപിതാരായ പ്രതികൾ സുനീഷ് കുമാർ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ട ശേഷം വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു .കഴുത്തിനും മുതുകിനും പരിക്കേറ്റ സുനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഒമ്പതോളം വരുന്ന പ്രതികളിൽ രണ്ടു പേരാണ് ഇപ്പോൾ അറസ്റ്റിൽ ആയത് മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. 
സബ്ബ് ഇൻസ്‌പെക്ടർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, ബിപിൻ ക്ലീറ്റസ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്