മലപ്പുറം: വേങ്ങരയിൽ വൃദ്ധ ദമ്പതികൾക്ക് മർദ്ദനം. മലപ്പുറം വേങ്ങര സ്വദേശി ബഷീറിനും ഭാര്യക്കും ആണ് മർദ്ദനമേറ്റത്.
സംഭവത്തിൽ വേങ്ങര സ്വദേശി മുഹമ്മദ് സഫീറിനും സഹോദരങ്ങൾക്കെതിരെ പോലീസ് കേസെടുത്തു.
കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെത്തുടർന്ന് ബഷീറും ഭാര്യയും മുഹമ്മദ് സഫറി ന്റെ വീടിന് മുന്നിൽ പ്രതിഷേധം ഇരുന്നു. ഇതിൽ പ്രകോപിതരായ മുഹമ്മദ് സഫീറും സഹോദരങ്ങളും കൂടി മരക്കഷണങ്ങൾ ഉപയോഗിച്ച് ഇവരെ ആക്രമിക്കുകയായിരുന്നു. ഇവർക്കെതിരെ വേങ്ങര പോലീസ് കേസെടുത്തു