തൃശ്ശൂരിൽ തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തി

തൃശൂർ : തൃശൂരിൽ തലയില്ലാത്ത മൃതദേഹം കണ്ടെത്തി.46 വയസ്സുള്ള പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കുറുമാലി പുഴയിലൂടെ ഒഴുകിപോകുന്നത് പ്രദേശവാസികളാണ് കണ്ടെത്.ഉടൻതന്നെ സമീപവാസികൾ ജനപ്രതിനിധികളെ വിവരം അറിയിച്ചു.
ജനപ്രതിനിധികൾ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് എത്തിയ പോലീസ് മൃതദേഹം കരയ്ക്ക് എത്തിച്ച് പ്രാരംഭ നടപടികൾ ആരംഭിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.