മദ്യലഹരിയില്‍ നടൻ ബൈജു ഓടിച്ച കാർ ഇടിച്ചു സ്കൂട്ടർ യാത്രക്കാരന് പരിക്ക്

തിരുവനന്തപുരം : മദ്യലഹരിയില്‍ നടൻ ബൈജു ഓടിച്ച കാർ ഇടിച്ചു  സ്കൂട്ടർ യാത്രക്കാരന് പരിക്ക്. മദ്യപിച്ച്‌ അമിത വേഗതയില്‍ കാറോടിച്ചതിന് മ്യൂസിയം പൊലീസ് ബൈജുവിനെതിരെ കേസെടുത്തു. 

ഇന്നലെ അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലത്താണ് അപടമുണ്ടായത്. വിവരമറിഞ്ഞെത്തിയ പോലീസ് ബൈജുവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും  വൈദ്യപരിശോധനക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയ്യാറായില്ല.  മദ്യത്തിന്‍റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറയില്ലെന്നും ഡോക്ടർ പൊലീസിന് മെഡിക്കല്‍ റിപ്പോർട്ട് എഴുതി നല്‍കി.
ബ്രെത് അനലൈസർ പരിശോധനയിൽ പോസിറ്റീവ് ആയതോടെ നടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈദ്യപരിശോധനക്ക് തയ്യാറായില്ല.  എന്നാൽ മണം ഉണ്ടെന്നുളള ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതിയെന്നുമാണ് സിഐ അറിയിക്കുന്നത്.
സംഭവസ്ഥലത്ത് എത്തിയ മാധ്യമപ്രവർത്തകരെ മധ്യ ലഹരിയിലായിരുന്ന നടൻ കയ്യേറ്റം ചെയ്യാനും ശ്രമിച്ചിരുന്നു.