എ.ഡി.എമ്മിന്റെ ആത്മഹത്യ; കളക്ടർക്കെതിരെയും ആരോപണം.

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ല കളക്ടർ അരുൺ കെ വിജയനെതിരെ ആരോപണം.
ഒരു വിഭാഗം ഉദ്യോഗസ്ഥരും പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയുമാണ് കണ്ണൂർ ജില്ലാ കളക്ടർക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത്.

രാവിലെ കളക്ടറേറ്റിൽ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് സമ്മേളനം പി.പി ദിവ്യ യ്ക്ക് വേണ്ടി വൈകുന്നേരത്തേയ്ക്ക് മാറ്റി നിശ്ചയിച്ചത് കളക്ടർ ആണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു.
യാത്രയയപ്പ് ചടങ്ങ് വേണ്ട എന്ന് നവീൻ ബാബു പറഞ്ഞപ്പോഴും കളക്ടർ ഇടപെട്ടാണ് ചടങ്ങ് ഒരുക്കിയത്. ഇതൊക്കെ തന്നെ കളക്ടർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് വെളിപ്പെടുന്നതെന്നും ജില്ലാ കളക്ടറുടെ ഗൂഢാലോചന അന്വേഷിക്കണമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ആവശ്യപ്പെട്ടു. അതേസമയം കളക്ടർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് സിപിഐയിൽ നിന്ന് വരുന്ന വിവരങ്ങൾ.