പാലക്കാട്: ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ പി.സരിന് വൻ സ്വീകരണം ഒരുക്കി സിപിഎം പ്രവർത്തകർ.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ സരിനെ എ.കെ ബാലൻ,ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ ചുവന്ന ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. ഓട്ടോയിലാണ് സരിന് പാർട്ടി ഓഫീസിൽ എത്തിയത്.
മുതിര്‍ന്ന നേതാക്കളും യുവജനനേതാക്കളും പ്രവർത്തകരും ഓഫീസിലെത്തി സരിന് അഭിവാദ്യം അര്‍പ്പിച്ചു.
പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
രാഷ്ട്രീയ അനാഥത്വം നേരിടേണ്ട വ്യക്തിയല്ല താന്‍ എന്ന് സരിന് പ്രതികരിച്ചു. ക്യത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. സ്ഥാനാര്‍ത്ഥി ആരായാലും ഇടതുപക്ഷത്തിനൊപ്പമുണ്ടാവും. ഉത്തരവാദിത്തത്തോടെ ചുമതല നിര്‍വ്വഹിക്കുമെന്നും സരിന് പറഞ്ഞു
Next Post