എഡിഎം നവീൻ ബാബുവും പ്രശാന്തും നേരിൽ കണ്ട സിസിടിവി ദൃശ്യങ്ങൾ

കണ്ണൂർ : എഡിഎം നവീൻ ബാബുവിനെതിരെ പരാതി നൽകിയ പ്രശാന്തൻ പോലീസിന് നൽകിയ മൊഴി സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്.
ഒക്ടോബർ ആറാം തീയതി പരാതിക്കാരനായ പ്രശാന്തൻ എ.ഡി എമ്മിനെ കാണാൻ ക്വാട്ടേഴ്സിൽ എത്തി പണം നൽകി എന്നായിരുന്നു പോലീസിന് നൽകിയ മൊഴി.

പരാതിക്കാരൻ പ്രശാന്തും എഡിഎമ്മും ക്വാട്ടേഴ്സ് റോഡിൽ വച്ച് സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
റോഡിലൂടെ നടന്നുവരുന്ന എഡിഎമ്മിന്റെ സമീപത്തേയ്ക്ക് ചുമന്ന സ്കൂട്ടറിൽ വരുന്ന പ്രശാന്തൻ വാഹനത്തിന്റെ വേഗത കുറച്ച് സെക്കന്റുകൾ സംസാരിക്കുന്നതും പിന്നീട് കോട്ടേഴ്സിലേക്ക് പോകുന്ന വഴിയിലൂടെ മുന്നോട്ടു പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ എഡിഎം ക്വാട്ടേഴ്സിലേക്ക് പോകുന്നതും കാണാൻ കഴിയും.ഇവർ തമ്മിൽ കാണുന്നത് മാത്രമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

ഒക്ടോബർ മാസം ആറാം തീയതി ഞായറാഴ്ച തന്നെ ക്വാട്ടേഴ്സിലേക്ക് വിളിച്ചു വരുത്തി പണം ആവശ്യപ്പെട്ടെന്നാണ് മുഖ്യമന്ത്രി യ്ക്ക് നൽകി എന്ന് പറയുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നത്.
നവീൻ ബാബു പറഞ്ഞതനുസരിച്ച് പള്ളിപ്പുറത്തുള്ള കൃഷ്ണ മേനോൻ വനിതാ കോളേജിന് സമീപത്ത് എത്തുകയും അവിടെനിന്ന് നവീനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സമീപത്തെ ഹോട്ടലിൽ ഉണ്ടായിരുന്ന നവീൻ ബാബു തന്റടുത്തേയ്ക്ക് വരുകയായിരുന്നു എന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

അതേസമയം പ്രശാന്തിന്റെ ആരോപണങ്ങൾ ദുരൂഹത നിറഞ്ഞതാണ്. പ്രശാന്തൻ അപേക്ഷ സമർപ്പിച്ച സമയത്ത് നവീൻ ബാബു ആയിരുന്നില്ല എഡിഎമ്മിന്റെ ചുമതല വഹിച്ചിരുന്നത്. മാസങ്ങൾക്ക് ശേഷമാണ് കണ്ണൂർ എഡിഎം ആയി നവീൻ ബാബു ചുമതലിക്കുന്നത്.
വിവിധ വകുപ്പുകളിൽ നിന്ന് അനുമതി ലഭിച്ചെങ്കിലും പോലീസിന്റെ ഭാഗത്തുനിന്ന് അനുമതി ലഭിക്കാത്തതിനെത്തുടർന്ന് പ്രശാന്തിന് എൻ ഒ സി നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ടൗൺ പ്ലാനിങ് ഓഫീസറുടെ അനുമതി ലഭിച്ച് ആറു ദിവസത്തിനുള്ളിൽ എഡിഎം
എൻ ഒ സി നൽകിയിരുന്നു.
എൻഒസി നൽകുന്നതിൽ എ.ഡി എമ്മിന്റെ ഭാഗത്ത് നിന്ന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് തന്നെയാണ് കളക്ടറുടെ റിപ്പോർട്ടും.