കണ്ണൂർ: എ ഡി എമ്മിന്റെ ആത്മഹത്യയിൽ ആരോപണ വിധേയനായ ജില്ലാ കളക്ടർ അരുൺ വിജയനെ ചുമതയിൽ നിന്ന് മാറ്റികൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി.
നവീൻ ബാബുവിന്റെ കുടുംബവും പത്തനംതിട്ട സിപിഎം ജില്ലാ കമ്മറ്റിയും കണ്ണൂർ കളക്ടർക്കെതിരെ ഗൂഢാലോചന ആരോപണവുമായി രംഗത്തെത്തിയിരുന്നു.
കളക്ടറുടെ സാന്നിധ്യത്തിൽ സഹപ്രവർത്തകനെ അഴിമതിക്കാരനാക്കി ചിത്രീകരിച്ചിട്ടും ഇടപെടാതെ പ്രസംഗം കഴിയുന്നതുവരെ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്ന കളക്ടർ കുറ്റക്കാരൻ തന്നെയാണെന്നാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തുടക്കം മുതൽ ആരോപിക്കുന്നത്. അതേസമയം
കളക്ടർ തന്നെ വിളിച്ചിട്ടാണ് യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് പി പി ദിവ്യ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
ഇത്പ ത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആരോപണം ശരിവെക്കുന്നതുമാണ്.
എന്നാൽ കണ്ണൂർ കളക്ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്ന് മുൻകൂട്ടി കണ്ട് അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനു വേണ്ടി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്.