കണ്ണൂർ : എഡിഎമ്മിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്. ലാൻഡ് റവന്യൂ വകുപ്പ് ജോയിന്റ് കമ്മീഷണർ എ. ഗീത ഐ.എ.എസ് നാണ് അന്വേഷണച്ചുമതല.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളിൽ തുടരന്വേഷണ ചുമതലയിൽ നിന്ന് കണ്ണൂർ കളക്ടറെ മാറ്റികൊണ്ടാണ് ഏ ഗീതയ്ക്ക് റവന്യൂ വകുപ്പ് ചുമതല നൽകിയത്.
നവീൻ ബാബുവിന്റെ കുടുംബം കളക്ടർ അരുൺ വിജയനെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയത് .
വയനാട് ജില്ലാ കളക്ടർ ആയിരുന്ന സമയത്ത് നാനാവിധ പ്രശ്നങ്ങളിൽ ഇടപെടാനും ജില്ല നേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാനുമായിരുന്നു സമയം കണ്ടെത്തിയിരുന്നത്. ഏറ്റവും കൂടുതൽ പട്ടികവർഗ ജനവിഭാഗങ്ങൾ അധിവസിക്കുന്ന ജില്ലയെന്ന നിലയിൽ അവർ നേരിടുന്ന പ്രശ്നങ്ങളിലേക്കു കൂടുതൽ ശ്രദ്ധചെലുത്തിയ ഗീത റവന്യൂ വകുപ്പിലെ ഗുഡ് ബുക്കിൽ ഇടപിടിച്ച ഉദ്യോഗസ്ഥയുമാണ്.
നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണം, എൻ ഒ സി നൽകാൻ കാലതാമസം,പരാതിക്കാരനായ പ്രശാന്തിന്റെ ആരോപണങ്ങൾ തുടങ്ങിയ പരാതികൾ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ അന്വേഷിക്കും.