ദിവ്യയുടെ മുൻ‌കൂർ ജാമ്യ ഹർജിയിലെ വാദഗതി തള്ളി കളക്ടർ

കണ്ണൂർ :പി പി ദിവ്യക്ക് കുരുക്ക് മുറുകുന്നു. പി പി ദിവ്യയുടെ മുൻ‌കൂർ ജാമ്യപേക്ഷയിലെ വാദഗതികൾ തള്ളി കണ്ണൂർ ജില്ലാ കളക്ടർ അരുൺ വിജയൻ. യാത്രയയപ്പ് ചടങ്ങിലേക്ക് പി.പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്നും, ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ ആണെന്നും കളക്ടർ മാധ്യമപ്രവർത്തകർക്ക് മുന്നിൽ പറഞ്ഞു. പ്രോട്ടോകോൾ ഉള്ളതിനാലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയാൻ കഴിയാതിരുന്നത്.അന്വേഷണസംഘത്തിൽ നിന്നും മാറ്റിയതല്ലെന്നും അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകിയതായും അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കളക്ടർ ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ  പങ്കെടുത്തതെന്നാണ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ  ഹർജിയിൽ പി പി ദിവ്യ വ്യക്തമാക്കിയിരിക്കുന്നത്.  എന്നാൽ  പി പി ദിവ്യ യുടെ വാദം കളക്ടർ തള്ളിയതോടെ കോടതിയിൽ ദിവ്യയ്ക്ക് കുരുക്ക്  മുറുകുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.
പി പി ദിവ്യ ഒളിവിൽ പോയതിനാൽ ഇവരെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.