റവന്യൂ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ

തൃശൂർ :കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ വിജിലൻസ് പിടിയിൽ. വില്ലേജ് ഓഫീസർ ഉൾപ്പെടെ രണ്ട് പേരെ ആണ് വിജിലൻസ് പിടികൂടിയത് .
ഒല്ലൂർ സ്വദേശി സിജോ നൽകിയ പരാതിയിൽ ഒലൂക്കര സ്പെഷ്യൽ വില്ലേജ് ഓഫീസർ ആശിഷ്, വില്ലേജ് അസിസ്റ്ററ്റ് പ്രസാദ് എന്നിവരാണ് വിജിലൻസിന്റെ കെണിയിൽപ്പെട്ടത്.
പൊലീസ് പിടികൂടിയ ജെസിബി വിട്ടു കിട്ടാൻ അനുകൂല റിപ്പോർട്ടു നൽകുന്നതിന് അര ലക്ഷം രൂപ സ്പെഷ്യൽ വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് പരാതി.