പി.പി ദിവ്യക്കെതിരെ കടുത്ത നടപടി ഉണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം : കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ആരോപണ വിധേയയായ സിപിഎം കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.പി ദിവ്യ ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇടതുമുന്നണി യോഗത്തിൽ അധ്യക്ഷ പ്രസംഗം നടത്തവെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

നിലവിൽ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. പോലീസ് അന്വേഷണം പൂർത്തിയായാൽ ഉടനെ കർശന നടപടി ഉണ്ടാകുമെന്ന് പിണറായി വിജയൻ പറഞ്ഞു. അന്വേഷണത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടാകില്ലന്നും അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി.

പി.പി ദീവ്യ ക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സിപിഐ യും രംഗത്ത് വന്നിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി എൽഡിഎഫ് യോഗത്തിൽ നിലപാട് അറിയിച്ചത്.