പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിച്ച് അൻവർ.
പാലക്കാട് സ്ഥാനാർത്ഥിയെ നിർത്തായാൽ അത് ബിജെപി ക്ക് ഗുണം ചെയ്യുമെന്ന് മനസ്സിലായതിനെ തുടർന്നാണ് സ്ഥാനാർത്ഥിയെ പിൻവലിച്ചതെന്ന് പാലക്കാട് നടത്തിയ റോഡ് ഷോയ്ക്ക് പിന്നാലെ പി വി അൻവർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും അൻവർ പറഞ്ഞു. അതേസമയം ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കില്ല. അമേരിക്കൻ പ്രസിഡന്റ് പറഞ്ഞാലും സ്ഥാനാർത്ഥിയെ പിൻവലിക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .