ജിഎസ്ടി വിഭാഗം നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വർണം പിടികൂടി

തൃശൂർ : സംസ്ഥാനം കണ്ട ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് തൃശ്ശൂരിൽ പുരോഗമിക്കുന്നു.
തൃശ്ശൂരിലെ സ്വർണാഭരണ നിർമ്മാണശാലകളിലും സ്വർണക്കടകളിലും ഇന്ന് രാവിലെ മുതൽ തുടങ്ങിയ ജി എസ് ടി ഇന്റലിജൻസ് വിഭാഗത്തിന്റെ റെയ്ഡിൽ കിലോ കണക്കിന് അനധികൃത സ്വർണം പിടികൂടി.
രണ്ടു നിർമ്മാണശാലകളിൽ നിന്നും മാത്രം 18 കിലോ അനധികൃത സ്വർണം പിടികൂടിയിട്ടുണ്ട്. നാളെ വൈകിട്ട് വരെ റെയ്ഡ് തുടരുമെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.
സംസ്ഥാനത്തെ 70%ത്തിൽ അധികം സ്വർണ്ണ കടകളിലേക്ക് സ്വർണ്ണം വരുന്നത് തൃശൂരിൽ നിന്നാണ്. വ്യാപകമായ പരാതി ലഭിച്ചതിനെ തുടർന്ന് ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്ക് ഒടുവിലാണ് ജി എസ് ടി ഇന്റലിജൻസ് വിഭാഗം അപ്രതീക്ഷിത പരിശോധന നടത്തിയത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ജി എസ് ടി റെയ്ഡ് ആണ് തൃശ്ശൂരിൽ നടക്കുന്നത്