തിരുവനന്തപുരം : എൻസിപിയിലെ കോഴ വിവാദം പാർട്ടി പരിശോധിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.മുഖ്യമന്ത്രി ഉയർത്തിയ കോഴ വിവാദം പാർട്ടി വിശദമായി അന്വേഷിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. പാർട്ടിയിൽ രണ്ട് അഭിപ്രായം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിഷയം ചർച്ച ചെയ്യേണ്ടതില്ല എന്നാണ് പാർട്ടി തീരുമാനം.പാർട്ടി പ്രസിഡന്റ് പറയുന്നത് അക്ഷരംപ്രതി അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻസിപി എംഎൽഎ തോമസ് കെ തോമസ് എൽഡിഎഫിലെ രണ്ട് എംഎൽഎമാർക്ക് 50 കോടി വീതം കോഴ വാഗ്ദാനം ചെയ്തായി മുഖ്യമന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പറഞ്ഞിരുന്നു.
മുൻമന്ത്രി ആന്റണി രാജു,കോവൂർ കുഞ്ഞുമോൻ എന്നിവരെ എൻസിപി അജിത് പവാർ പക്ഷത്തേക്ക് ക്ഷണിച്ചുകൊണ്ട് കോഴ വാഗ്ദാനം ചെയ്തതെന്നാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
ആന്റണി രാജു മുഖ്യമന്ത്രി ഉയർത്തിയ വാദത്തോട് ഉറച്ചുനിൽക്കുകയാണ്. എന്നാൽ കോഴ വാഗ്ദാനം ചെയ്തത് ഓർമ്മയില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.