തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം വാമനപുരത്താണ് അപകടം നടന്നത്.മുഖ്യമന്ത്രിയുടെ വാഹനവും വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്ന നാലു വാഹനങ്ങളും പരസ്പരം ഇടിക്കുകയായിരുന്നു.
ബൈക്ക് യാത്രക്കാരിയായിരുന്ന യുവതിയെ ഇടിക്കാതിരിക്കാനായി പെട്ടെന്ന് ബ്രേക്ക് അമർത്തിയതാണ് പിറകെ വന്ന വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കാൻ ഉണ്ടായ സാഹചര്യം.
മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങളും ആംബുലൻസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ല.