കാസർഗോഡ് വെടിക്കെട്ട് അപകടത്തിൽ 156 പേർക്ക് പരുക്കേറ്റു

കാസർഗോഡ്: കാഞ്ഞങ്ങാട് തിരു അഞ്ഞൂറ്റമ്പത് വീരർകോവിൽ ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ കളിയാട്ടത്തിനിടെ വെടിക്കെട്ട് അപകടം. അപകടത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 157 പേർക്ക് പരുക്കേറ്റു . പരിക്കേറ്റവരിൽ 6 പേരുടെ നില അതീവഗുരുതരമാണ്.ഗുരുതരമായ പരിക്കേറ്റവരിൽ നാലുവയസ്സുള്ള പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട്,കണ്ണൂർ, കാസർഗോഡ്, മംഗലപുരം എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു.

പത്താമുദയത്തിനുശേഷം ഉത്തരമേഖലയിലെ കളിയാട്ട മഹോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന ഉത്സവമായിരുന്നു വീരർകോവിൽ ചാമുണ്ഡി ദേവി ക്ഷേത്രത്തിൽ നടന്നുവന്നിരുന്നത്. ഇന്നലെ പുലർച്ചെ 12 30 ഓടെ കളിയാട്ടം ആരംഭിക്കുന്ന സമയത്ത് ആയിരുന്നു അപകടം നടന്നത്.
ക്ഷേത്രത്തിലെത്തിയ ആളുകൾ കൂടി നിന്ന സ്ഥലത്ത് പടക്കം പൊട്ടിച്ചതാണ് അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചത്. പടക്കം പൊട്ടിയ ഉടനെ കമ്പ പുരയിലേക്ക് തീ പടർന്നതിനാൽ ഓടി രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു.
അതേസമയം ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടിന് ലൈസൻസ് എടുത്തിരുന്നില്ലന്ന് ജില്ലാ കളക്ടർ പറഞ്ഞു. യാതൊരു സുരക്ഷാ നടപടിയും സ്വീകരിക്കാതെ ആയിരുന്നു പടക്കം സൂക്ഷിച്ചിരുന്നതെന്നും കളക്ടർ പറഞ്ഞു.