എറണാകുളം: തൃക്കാക്കരയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം.
തൃക്കാക്കര സീപോർട്ട് എയർപോർട്ട് റോഡിൽ സ്വകാര്യ ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ബസ് യാത്രക്കാരി മരണപ്പെട്ടു. ബസ് യാത്രക്കാരായിരുന്ന ഏഴുപേർക്ക് പരിക്കേറ്റു.
പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ്സിൽ ടോറസ് ലോറി ഇടിച്ചു കയറുകയായിരുന്നു.
അമിത വേഗതയിലായിന്നു ടോറസ് ലോറിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞത്.
അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.