കൊട്ടിയം: കണ്ണനല്ലൂർ എം.കെ എൽ.എം ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. എസ്എച്ച്ഒ പി.രാജേഷിന് കുട്ടികൾ അഭിവാദ്യമർപ്പിച്ചു. തുടർന്ന് സ്റ്റേഷനിലെ ഓരോ പ്രവർത്തനങ്ങളും നേരിൽ കണ്ട് മനസിലാക്കി.അച്ചടക്കം,സാമൂഹിക പ്രതിബദ്ധത എന്നിവയെക്കുറിച്ച് സി.ഐ കുട്ടികൾക്ക് ക്ലാസെടുത്തു.
സ്റ്റേഷൻ പ്രവർത്തനങ്ങളെകുറിച്ചും എസ്.പി.സിയുടെ ലക്ഷ്യങ്ങളെപ്പറ്റിയും കുട്ടികൾ ആർജിക്കേണ്ട കഴിവുകളെപ്പറ്റിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്തായിരിക്കണം എന്നതിനെക്കുറിച്ചും എസ്.ഐ സന്തോഷ് കുമാർ, നജുമുദീൻ, മുഹമ്മദ് ഹുസൈൻ, ഷാനവാസ് എന്നിവർ കുട്ടികൾക്ക് ക്ലാസെടുത്തു. സിപിഒ മാരായ മുഹമ്മദ് ഷെഹീൻ, മേഖാ മാത്യു എന്നിവർ പങ്കെടുത്തു.