കൊല്ലം : പോലീസിന്റെ പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കുന്നതിനായി വിമല ഹൃദയ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി അംഗങ്ങൾ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ, കണ്‍ട്രോൾറൂം, വനിതാ സെൽ സന്ദർശിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ, എസ് ഐ ഷബിനo എന്നിവർ കേഡറ്റുകൾക്ക് ക്ലാസുകൾ എടുക്കുകയും വയർലെസ് സെറ്റ്, ലോക്കപ്പ്, കേസ് ഡയറികൾ, വിവിധ ആയുധങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്തു.
പോലീസ് ഓഫീസർമാരായ ബിജോയ്, റെജീന സിപിഒ മാരായ പ്രമീള, കവിത എന്നിവർ സ്റ്റേഷനിലെ ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ച് കുട്ടി പോലീസിന് ക്ലാസ് എടുത്തു.