തിരുവനന്തപുരം : അന്തര്‍ സംസ്ഥാന കള്ളനോട്ട് കേസിലെ പ്രതിയായ തിരുനെല്‍വേലി സ്വദേശി സഞ്ജയ് വര്‍മ്മയെ തമ്പാനൂര്‍ പോലീസ് പിടികൂടി. ഹോമിയോ ഡോക്ടര്‍ എന്ന വ്യാജേന വിവിധ പേരുകളില്‍ ഇന്ത്യയിലെ വിവിധ ആഡംബര ഹോട്ടലുകളില്‍ താമസിക്കുകയും, യാത്രയ്ക്കായി ഓണ്‍ലൈന്‍ വഴി ടാക്സി വിളിച്ച് ആ ടാക്സി ഡ്രൈവര്‍മാരോട് ഇയാള്‍ അതേ സ്ഥലത്തു വച്ചു പരിചയപ്പെട്ട മറ്റു ചില ആള്‍ക്കാരുടെ ഗൂഗിള്‍ പേ നമ്പറിലേക്ക് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് യഥാര്‍ത്ഥ പണം ട്രാന്‍സ്ഫര്‍ ചെയ്യിച്ചിട്ട് അവര്‍ക്ക് കള്ളനോട്ടുകള്‍ നല്‍കുകയാണ് പതിവ്. ഈ രീതിയില്‍ ഇയാള്‍ തമ്പാനൂരും, കഴക്കൂട്ടത്തും, എറണാകുളത്ത് പലയിടങ്ങളിലും ആള്‍ക്കാരെ കബളിപ്പിച്ചു. സമാനമായ കേസില്‍ രണ്ടുവർഷം മുമ്പ് ഇയാളെ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.
തമ്പാനൂര്‍ സർക്കിൾ ഇൻസ്പെക്ടർ വി. എം ശ്രീകുമാര്‍, സബ് ഇൻസ്പെക്ടർ വിനോദ്, അഡീഷണൽ സബ് ഇൻസ്പെക്ടർ നാസര്‍, സീനിയർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു, സിവിൽ പോലീസ് ഓഫീസർ സാം ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Next Post