പാലക്കാട് : ഇലക്ഷൻ അട്ടിമറിക്കായി കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണത്തിൽ കേസെടുക്കാതെ പോലീസ്.
സിപിഐഎം നൽകിയ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.സിസിടിവി പരിശോധിച്ചതിൽ ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഇതോടെ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.സംഭവത്തിൽ ദുരുഹതയില്ലെന്നാണ് പ്രാഥമിക നിഗമനം.ട്രോളി ബാഗുമായി മുറിയിലെത്തിയ ഫെനി ചിലവഴിച്ചത് 48 സെക്കന്റ് മാത്രമാണ്. രാഹുൽ മാങ്കൂട്ടത്തിൽ പണവുമായി പിൻവാതിലിലൂടെ പുറത്ത് പോയെന്ന് പറയുന്നതിനും തെളിവുകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
Next Post