മലപ്പുറം : മലപ്പുറത്ത് ഡെപ്യൂട്ടി തഹസിൽദാരെ കാണാതായി. കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകി. തിരൂർ താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ പി.ബി ചാലിബിനെയാണ് കാണാതായത്.
ഇന്നലെ വൈകുന്നേരം ഓഫീസിൽ നിന്ന് ഇറങ്ങിയശേഷം വീട്ടിലേക്ക് വിളിച്ചതായി ബന്ധുക്കൾ പറഞ്ഞു.
എക്സൈസ് ഉദ്യോഗസ്ഥരുമായി ചേർന്ന് ഇരുമ്പിളിയത്ത് സംയുക്ത പരിശോധന ഉണ്ടെന്നും അത് കഴിഞ്ഞ് വീട്ടിലെത്തും എന്നായിരുന്നു ഫോണിലൂടെ പറഞ്ഞത്.
അതേസമയം പോലീസ് അന്വേഷണത്തിൽ ഇരുമ്പളത്ത് അങ്ങനെ ഒരു പരിശോധന നടന്നിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
സൈബർ സെൽ നടത്തിയ പരിശോധനയിൽ ഇന്ന് രാവിലെ ഡെപ്യൂട്ടി തഹസ്സുകാരുടെ ഫോൺ കോഴിക്കോട് മേഖലയിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഫോൺ സ്വിച്ച് ഓഫാക്കിയിട്ടുണ്ട്. ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
Next Post