തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയോടനുബന്ധിച്ച് ഇന്ന്
ഉച്ചയ്ക്ക് 2.00 മണി മുതല്‍ രാത്രി 09.00 മണി വരെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വാഹന പാർക്കിംഗ് നിയന്ത്രണവും ഭാഗിക ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുന്നുതായി ജില്ലാ പോലീസ് അറിയിച്ചു.
പൂർണ്ണ വിവരം
08.11.2024 ഉച്ചയ്ക്ക് 2.00 മണി മുതല്‍ രാത്രി 09.00 മണി വരെ വാഴപ്പള്ളി , പടിഞ്ഞാറേനട, മിത്രാനന്ദപുരം, പടിഞ്ഞാറേ കോട്ട, എസ്.പി ഫോര്‍ട്ട് ആശുപത്രി ജംഗ്ഷന്‍. വടക്കേനട, പത്മവിലാസം റോഡ്, ശ്രീകണ്ഠേശ്വരം പാര്‍ക്ക് എന്നിവിടങ്ങളിലെ റോഡുകളില്‍ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
വേട്ടക്കളം ഒരുക്കിയിരിക്കുന്ന സുന്ദരവിലാസം കൊട്ടാരം ഭാഗത്ത് റോഡില്‍ ഉച്ചയ്ക്ക് 2.00 മണി മുതല്‍ വാഹനഗതാഗതത്തിന് ഭാഗികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
പള്ളിവേട്ട ഘോഷയാത്രയോട് അനുബന്ധിച്ച് രാത്രി 07.30 മണി മുതല്‍ 09.00 മണി വരെ പടിഞ്ഞാറേ നട, പടിഞ്ഞാറേ കോട്ട, ശ്രീകണ്ഠേശ്വരം പാര്‍ക്ക്, വടക്കേനട, പത്മവിലാസം റോഡ് എന്നീ ഭാഗങ്ങളില്‍ കൂടിയുള്ള വാഹനഗതാഗതം വഴിതിരിച്ചു വിടുന്നതാണ്.
ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് 0471-2558731, 9497990005 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.