സീ പ്ലെയിൻ പരീക്ഷണ പറക്കൽ ഉദ്ഘാടനം ചെയ്തു മന്ത്രി മുഹമ്മദ് റിയാസ്.

കൊച്ചി : സീ പ്ലെയിനിന്റെ പരീക്ഷണ പറക്കൽ ഫ്ലാഗ് ഓഫ്‌ ചെയ്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. വ്യവസായ വകുപ്പ് മന്ത്രി ആർ രാജീവ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഫ്ലാഗ്ഓഫിനു ശേഷം മന്ത്രിമാരെയും വഹിച്ചു 10 മിനിറ്റ് കൊച്ചിയിൽ വട്ടമിട്ട് പറന്നതിനുശേഷം മന്ത്രിമാരെ തിരികെ കയറിയ സ്ഥലത്ത് തന്നെ ഇറക്കിയതിനുശേഷമാണ് വിമാനം  ഇടുക്കി മാട്ടുപ്പെട്ടി ഡാമിലേയ്ക്ക് യാത്ര തിരിക്കുക .
17 പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള ഡിഹാവ്ലാൻഡ് കാനഡ എന്ന വിമാനം നിർമ്മിച്ചിരിക്കുന്നത് കനേഡിയൻ കമ്പനിയാണ്.
സീ പ്ലെയിൻ ഇറങ്ങുന്നതിനുള്ള എയ്‌റോഡ്രോം (വിമാനത്താവളം) മാട്ടുപ്പെട്ടി ജലാശയത്തിൽ സജ്ജമായിക്കഴിഞ്ഞു. ഡി.ടി.പി.സി, ഹൈഡൽ ടൂറിസം എന്നിവയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ട് ജെട്ടികൾ സംയോജിപ്പിച്ചാണ് ജലവിമാനമിറങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന പരിശീലന പറക്കൽ വിജയമെന്നു കണ്ടാൽ സർവീസ് തുടർച്ചയായി നടത്താനാണ് ലക്ഷ്യം.

കൊച്ചിയിലെ വിനോദസഞ്ചാര മേഖലകൾ കണ്ടശേഷം സീപ്ലേയിൻ വഴി അരമണിക്കൂറിനുള്ളിൽ  മൂന്നാറിലെത്തി അവിടുത്തെ മനോഹാരിത ആസ്വദിക്കാം എന്നുള്ളതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതി പ്രാവർത്തികമാക്കിയാൽ മാത്രമേ പാക്കേജുകളെ കുറിച്ച് പൂർണ്ണവിവരം ലഭ്യമാവുകയുള്ളൂ.
മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാട്ടുപ്പെട്ടി ഡാമിലെത്തുന്ന സീപ്ലെയിനെ സ്വീകരിക്കുക.