തിരുവനന്തപുരം : മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ഗോപാലകൃഷ്ണനും, ഐഎ എസ് ചേരിപ്പോരിൽ ആരോപണ വിധേയനായ ആർ പ്രശാന്തിനെതിരെയുമാണ് നടപടിയെടുത്തത്.
മതത്തിന്റെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഗ്രൂപ്പ് ഉണ്ടാക്കിയതിന്റെ പേരിലാണ് കെ ഗോപാലകൃഷ്ണനെതിരെ നടപടി സർക്കാർ എടുത്തത്. അതേസമയം മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയ തിലകനെതിരെ പരസ്യമായി സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ് കൃഷിവകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിനെതിരെ നടപടി എടുത്തത്.
വിവാദം ഉണ്ടായി ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ഇരുവർക്കും സർക്കാർ സസ്പെൻഷൻ നൽകിയത്.
ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ നടപടികൾ സർക്കാരിന് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ ആര്‍ പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. കുണ്ടറയിലെ തന്റെ തോൽവിക്ക് കാരണക്കാരൻ പ്രശാന്ത് ആണെന്നും കോൺഗ്രസിലെ ചില നേതാക്കളുടെ ചട്ടുകമായി പ്രശാന്ത് പ്രവർത്തിച്ചിരുന്നെന്നും മേഴ്സിക്കൂട്ടിയമ്മ പറഞ്ഞിരുന്നു.