സന്ദീപിന്റെ കൂടുമാറ്റം ; പ്രതികരിച്ച് കെ സുരേന്ദ്രൻ

പാലക്കാട് : സന്ദീപ് വാര്യർ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂടുമാറിയത് ബിജെപിയെ ഒരുതരത്തിലും ബാധിക്കില്ലന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണദാസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും, സന്ദീപിന്റെ കൂറുമാറ്റം ഒരുതരത്തിലുള്ള ചലനങ്ങളും പാലക്കാട് സൃഷ്ടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹത്തിന്റെ ചായക്കടയിൽ സന്ദീപിന്  വലിയ വലിയ സ്ഥാനങ്ങൾ കിട്ടാൻ ഇടയാക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയവരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചർച്ച നടത്തിയ ദിവസം തന്നെയാണ് സന്ദീപ് വാര്യർ കോൺഗ്രസിൽ പ്രവേശിച്ചതെന്നും കെ സുരേന്ദ്രൻ അറിയിച്ചു.