പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല; ഭരണപരിഷ്ക്കാര കമ്മീഷന്‍ ശുപാര്‍ശ തള്ളി

തിരുവനന്തപുരം : നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
പ്രായപരിധി ഉയർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധവുമായി യുവജന സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഭരണകക്ഷിയായ സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ തന്നെയാണ് സമരത്തിന് മുൻപിൽ നിൽക്കുന്നതും.
യുവജന സംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്താണ് പ്രായപരിധി ഉയർത്തേണ്ടതില്ലെന്ന നിഗമനത്തിലെത്തിയതെന്നാണ് ഭ്യമായ വിവരങ്ങൾ.