ബാലഭാസ്കറിന്റെ മരണം കൊലപാതകമോ ; ഡ്രൈവർ സ്വർണ്ണക്കവർച്ച കേസിൽ പിടിയിൽ

എറണാകുളം : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ ആക്രമിച്ചു സ്വർണം തട്ടിയെടുത്തക്കേസിൽ വാഹനാപകടത്തിൽപ്പെട്ട് മരണമടഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ പിടിയിൽ.

2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരത്ത് പള്ളിപ്പുറത്ത് വച്ചായിരുന്നു വയലിനിസ്റ്റ് ബാലഭാസ്കർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ബാലഭാസ്കർ മരണപ്പെട്ടത്. സംഭവം സമയത്ത് കാർ ഓടിച്ചിരുന്നത് ഇപ്പോൾ പിടിയിലായ അർജുൻ ആയിരുന്നു. അപകട സമയത്ത് കാറിൽ ബാലഭാസ്ക്കറിന്റെ ഭാര്യയുമുണ്ടായിരുന്നു.അപകടത്തിൽ ഭാര്യക്ക് ഗുരുതര പരിക്കേറ്റിരുന്നു.

മിമിക്രി കലാകാരനായ സോബി ബാലഭാസ്കറിന്റെ കാർ ആക്രമിക്കുന്നത് നേരിൽ കണ്ടന്ന മൊഴിയുമായി രംഗത്തെത്തിയിരുന്നു.തുടർന്ന് അപകടത്തിൽ സംശയം ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെ അപകട മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചിരുന്നു.
എന്നാൽ അപകടത്തിൽ അസ്വാഭാവികത കണ്ടെത്താൻ ഇരു കൂട്ടർക്കും സാധിച്ചിരുന്നില്ല.
ചാലക്കുടിയില്‍ നിന്നു തിരുനെല്‍വേലിയിലേക്കു കാറില്‍ പോകുന്നതിനിടെ പള്ളിപ്പുറം എത്തുന്നതിന് ഏകദേശം 3 കിലോമീറ്റര്‍ മുന്‍പ് പെട്രോള്‍ പമ്പിനടുത്തു വച്ച് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടതു കണ്ടെന്നാണ് മിമിക്രി കലാകാരൻ സോബി പോലീസിന് മൊഴി നൽകിയിരുന്നത്.
ഇപ്പോൾ ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ സ്വർണ്ണ കവർച്ച കേസിൽ പിടിയിലായതോടെ ബാലഭാസ്കറിന്റെ മരണം വീണ്ടും സംശയനിഴലിലായിട്ടുണ്ട്.