കൈക്കൂലി കേസ്സിൽ മുൻ സെയിൽസ് ടാക്സ് ഓഫീസറെ ശിക്ഷിച്ചു.

വയനാട്:സുൽത്താൻ ബത്തേരിയിലെ മുൻ സെയിൽസ് ടാക്സ് ഓഫീസറായിരുന്ന സജി ജേക്കബിനെ 25,000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കോടതി ശിക്ഷിച്ചു. വിവിധ വകുപ്പുകളിലായി ഏഴു വർഷം തടവും1,00,000 രൂപ പിഴയുമാണ് തലശ്ശേരി വിജിലൻസ് കോടതി വിധിച്ചത് സ്വകാര്യ സ്ഥാപന ഉടമയിൽ നിന്നും സെയിൽസ് ടാക്സ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായാണ് കൈക്കൂലി വാങ്ങിയത്.