തൃശൂർ : കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി. കാടിനുള്ളില്‍ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.മൂന്ന് പേരും സുരക്ഷിതരാണ്.
ഇന്നലെ വൈകുന്നേരമാണ് പശുക്കളെ തിരഞ്ഞ് പോയ സ്ത്രീകളെ കൊടുംവനത്തില്‍ കാണാതായത്. പൊലീസും അഗ്നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും ചേർന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇന്നലെ ഇവരെ കണ്ടെത്താനായിരുന്നില്ല. കുട്ടമ്ബുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്.
പശുവിനെ തേടിപ്പോകും വഴി കാട്ടാനയെ കണ്ടാണ് ഇവർ ചിതറിയോടി വന്നതിനുള്ളിൽ അകപ്പെട്ടത്. ഇന്നലെ തിരച്ചിലിൽ ഏർപ്പെട്ടവരും ആനകളുടെ മുൻപില്‍ പെട്ടിരുന്നു.
Prev Post