ആലപ്പുഴ : അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ജി സുധാകരനെ സന്ദർശിച്ച് കെസി വേണുഗോപാൽ എം.പി. അതേസമയം സൗഹൃദ സന്ദർശനമെന്നാണ് ഇരുവരും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.
അദ്ദേഹത്തിന്റെ വീടിന് തൊട്ടടുത്ത് നടന്ന അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലും പൊതുസമ്മേളനത്തിലും ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല.നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ് ജി. സുധാകരന്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സുധാകരനെ പല ഔദ്യോഗിക പരിപാടികളിൽ നിന്നും പാർട്ടി ഒഴിവാക്കുന്നതായി അദ്ദേഹത്തിനോടൊപ്പമുള്ളവർ പറയുന്നു. അതിൽ അദ്ദേഹം അസംതൃപ്തനായിരുന്നെന്നും അവർ അറിയിച്ചു.