എഡിഎം നവീൻ ബാബുവിന്റെ മരണം ; സിബിഐ വേണ്ട; സർക്കാർ കേസ് ഡയറി പഠിച്ചതിനുശേഷം ഉത്തരവ് : ഹൈക്കോടതി

കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി പരിഗണിക്കവേ കോടതി ആവശ്യപ്പെട്ടാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ അറിയിച്ചു. അതേസമയം സ്പെഷ്യൽ ടീം ശരിയായ ദിശയിലാണ് അന്വേഷിക്കുന്നതെന്നും നിലവിലെ സാഹചര്യത്തിൽ സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.എന്നാൽ കേസ് ശരിയായ ദിശയിലാണോ നടക്കുന്നതെന്നറിയാൻ കേസ് ഡയറി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.നവീൻ ബാബുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്.

അന്വേഷണം പക്ഷപാതപരമാണെന്ന ഹർജിക്കാരിയുടെ വാദം ശരിയാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ ഉണ്ടോ എന്നും കോടതി ആരാഞ്ഞു. കേസ് ഡയറി പഠിച്ചതിനുശേഷം സിബിഐ അന്വേഷണം ആവശ്യമുണ്ടെങ്കിൽ മാത്രം മതി എന്ന നിലപാടാണ് ഹൈക്കോടതിയുടെത്.ഹർജിയിൽ അടുത്ത വ്യാഴാഴ്ച വിശദമായ വാദം കേൾക്കും.