പി വി അൻവർ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ദില്ലി : പി വി അൻവർ എം എൽ എ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.
ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീർ, അബ്ദുൽ വഹാവ് എന്നിവരുമായി ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സന്ദർശനമെന്നാണ് പി വി അൻവർ പറഞ്ഞത്.
സിപിഎം സ്വതന്ത്രനായി രണ്ട് തവണ നിയമസഭയിൽ എത്തിയ പി വി അൻവർ കഴിഞ്ഞ കുറച്ചു നാളുകളായി മുഖ്യമന്ത്രി പിണറായി വിജയനെയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും വിമർശിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതോടെ സിപിഎം പി വി അൻവറിൽ നിന്ന് അകലം പാലിച്ചു തുടങ്ങിയിരുന്നു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഡി എം കെ എന്ന പേരിൽ പാർട്ടി രൂപീകരിച്ച് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.
കോൺഗ്രസ് നേതാക്കൾ പി വി അൻവറിന്റെ നിലപാട്കളോട് അകലം പാലിച്ച സാഹചര്യത്തിലാണ് ഇപ്പോൾ മുസ്ലിം ലീഗ് നേതാക്കളെ കണ്ടരിക്കുന്നത്. ഈ കൂടിക്കാഴ്ചയിലൂടെ രാഷ്ട്രീയകേരളത്തിലെ പുതിയ ഒരു നാടകത്തിന് കൂടി തിരശ്ശീല ഉയരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.