തിരുവനന്തപുരം സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർദ്ധിപ്പിച്ചത്. ഇത് 2025 മാർച്ച് 31 വരെ തുടരും.2025 ഏപ്രിൽ ഒന്നുമുതൽ 2026 മാർച്ച് വരെ 12 പൈസ വീണ്ടും വർദ്ധിക്കും.
നിരക്ക് വർദ്ധന ഇന്നലെ മുതൽ പ്രാബല്യത്തിലായി.
അഞ്ചാം തവണയാണ് പിണറായി സർക്കാരിന്റെ കാലത്ത് നിരക്ക് വർദ്ധന ഉണ്ടാവുന്നത്.
നിവൃത്തി ഇല്ലാത്തതിനാലാണ് നിരക്ക് വർധന എന്നാണ് വൈദ്യുതി മന്ത്രി അറിയിച്ചത്. ഫിക്സഡ് നിരക്കിലും വർദ്ധന ഉണ്ടാകും.
പ്രതിമാസം 250 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് അഞ്ച് മുതൽ 30 രൂപ വരെയും 250 യൂണിറ്റ് മുകളിൽ ഉപയോഗിക്കുന്നവർക്ക് 40 രൂപ മുതൽ 50 രൂപ വരെയുമാണ് വർദ്ധിക്കുന്നത്.