എൻസിപി പിളർപ്പിലേക്കോ; പിസി ചാക്കോയെ വിമർശിച്ച് എ കെ ശശീന്ദ്രൻ.

തിരുവനന്തപുരം : എൻസിപി നേതാവ് പിസി ചാക്കോ ക്കെതിരെ മന്ത്രി എ കെ ശശീന്ദ്രൻ.
എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ പരിചയാക്കി അനാവശ്യ ചർച്ചയുണ്ടാക്കുകയാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.പാർട്ടിയിൽ അരാജകത്വം ഉണ്ടാക്കാനാണ് ഇവരുടെ ശ്രമമെന്നും പാർട്ടി പിളർപ്പിലേക്ക് ആണോ എന്ന് അണികൾ സംശയിച്ചാൽ തെറ്റ് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തർക്കം നീണ്ടാൽ മറ്റ് നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭീഷണിയും ശശീന്ദ്രൻ ഉയർത്തി. പാർട്ടി നേതാക്കളെയും അണികളെയും സിപിഎമ്മിൽ നിന്ന് അകറ്റാനുള്ള പിസി ചാക്കോയുടെ ശ്രമം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമസ് കെ. തോമസിനെ മന്ത്രിയാക്കാനാവില്ലെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞതാണ്. എ.കെ ശശീന്ദ്രൻ മാറിയാൽ എൻസിപിക്ക് മന്ത്രിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അനാവശ്യ ചർച്ചകൾ എൻസിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്നും ശശീന്ദ്രൻ മീഡിയവണിനോട്