തിരുവനന്തപുരം : എഡിജിപി അജിത് കുമാറിനെതിരെ ഇന്റലിജൻസ് മേധാവി പി. വിജയൻ രംഗത്ത്.
സ്വർണ്ണക്കടത്ത് കേസിൽ തനിക്ക് പങ്കുണ്ടെന്ന് തരത്തിൽ വ്യാജ മൊഴി നൽകിയ അജിത് കുമാറിനെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടു ഡിജിപിക്ക് പരാതി നൽകി. പരാതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി ഡിജിപി.
എഡിജിപി അജിത് കുമാർ പി വിജയൻ പോര്
എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയുടെ വിവരവും ചിത്രവും പുറത്തുവന്നതിന്‍റെ അടിസ്ഥാനത്തിൽ ഐ.ജി പി. വിജയനെ അന്വേഷണ വിധേയമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു . അന്നത്തെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് നടപടി എടുത്തത് .
പി വിജയന്റെ ഇടപെടലിന്റെ ഭാഗമായണ് ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇയാളുടെ തീപ്പൊള്ളലേറ്റ ചിത്രവും മറ്റും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചതെന്നാണ് എ.ഡി.ജി.പിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
തുടർന്ന് നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ ക്ലീൻചിറ്റ് ലഭിച്ചതോടെയാണ് സംസ്ഥാന സർക്കാർ പി വിജയന് സ്ഥാനക്കയറ്റം നൽകിയത്.