തമിഴ്നാട്ടിൽ വാഹനാപകടം: മൂന്ന് മലയാളികൾ മരിച്ചു

കോയമ്പത്തൂർ : തേനി പെരിയ കുളത്ത് വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു.
ജെയിൻ തോമസ്, സോണിമോൻ ജോബിഷ് തോമസ് എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
വേള്ളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയി മടങ്ങിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഇന്ന് പുലര്‍ച്ചെയോടുകൂടുയാണ് അപകടം ഉണ്ടായത്. ഏര്‍ക്കാട് നിന്നും തേനിയിലേക്ക് വരികയായിരുന്ന കാറുമായാണ് ലോറി കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.കോട്ടയം രജിസ്ട്രേഷനിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ.
അപകടത്തിൽ 18 പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ വെത്തല ഗുണ്ട്,തേനി, പെരിയ കുളം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.