തിരുവനന്തപുരം : മാധ്യമ സംഘടനയായ ജോർണലിസ്റ്റ് & മീഡിയ അസോസിയേഷൻ്റെ (JMA) സംസ്ഥാന സമ്മേളനം 2024 ഡിസംബർ 31ന് തിരുവനന്തപുരത്ത് നടക്കും.
വൈ.എം.സി.എ ഹാളിൽ നടക്കുന്നചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും.
കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സംഘടനയാണ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ.