കാസർകോട് : കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ കോടതി ഇന്ന് 11 മണിക്ക് വിധി പ്രസ്താവിക്കും.
ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും (23) കൃപേഷിനെയും (19) കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഉദുമ മുൻ എം.എൽ.എ ആയ കെ.വി. കുഞ്ഞിരാമൻ കേസിൽ ഇരുപതാം പ്രതിയാണ്. രണ്ടാം പ്രതിയെ പൊലീസ് സ്റ്റേഷനിൽ നിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ടു പോയതുൾപ്പെടെയുള്ള കുറ്റമാണ് കുഞ്ഞിരാമനെതിരെ ചുമത്തിയിരുന്നത്. ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളിത്തമുണ്ടെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞു. വിട്ടയച്ച പത്തു പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കും ആരോപണ, പ്രത്യാരോപണങ്ങൾക്കും വഴിവച്ച രാഷ്ട്രീയ കൊലക്കേസ് കൂടിയാണിത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചാണ് സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിച്ചത്.