ആലപ്പുഴ : യു.പ്രതിഭയുടെ മകൻ ഉൾപ്പെട്ട കഞ്ചാവ് കേസ് നിസ്സാരവൽക്കരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി ചെറിയാൻ സജി ചെറിയാൻ.
പൊതു ചടങ്ങിൽ യു പ്രതിഭയുടെ സാന്നിധ്യത്തിൽ ആയിരുന്നു കഞ്ചാവ് വലിച്ച കേസ് നിസ്സാരവൽക്കരിച്ചു കൊണ്ട് മന്ത്രിയുടെ പിന്തുണ അറിയിച്ചത് .
കുട്ടികളായാൽ കമ്പനി അടിക്കും പുകവലിക്കും ആരാണ്ട് വന്നു പിടിച്ചെന്നാണ് പറയുന്നതെന്നും മന്ത്രി പറഞ്ഞു. നിസ്സാര സംഭവത്തെ പാർവതീകരിച്ച് വലിയ മഹാപരാധം ചെയ്ത പോലെയാണ് ഇപ്പോൾ മാധ്യമങ്ങളിൽ പറയുന്നതെന്നും സജി ചെറിയാൻ പറഞ്ഞു.
അതേസമയം പ്രതിഭ എം എല്‍ എയുടെ മകനെതിരായ കേസിന് പിന്നാലെ ആലപ്പുഴ എക്സൈസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം. ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ ജയരാജിനെ മലപ്പുറത്തേക്കാണ് സ്ഥലം മാറ്റിയത്.സര്‍വീസില്‍ നിന്നു വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെയാണ് സ്ഥലം മാറ്റിയത്. ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയും മുന്‍പാണ് നടപടി.