കൊച്ചി : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി തീർപ്പു കൽപ്പിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ വിധി.
കണ്ണൂർ ഡിഐജിയുടെ നേതൃത്വത്തിൽ കുറ്റമറ്റ അന്വേഷണം നടത്തണമെന്നും, കേസിന്റെ സ്ഥിതിഗതികൾ നവീൻ ബാബുവിന്റെ കുടുംബത്തെ അറിയിക്കണമെന്നും കോടതിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
സിബിഐ അന്വേഷണം സംസ്ഥാന സർക്കാർ എതിർത്തിരുന്നു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം മികച്ച രീതിയിലുള്ള അന്വേഷണമാണ് നടത്തുന്നതെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
അതേസമയം വിധിക്കെതിരെ മേൽ കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് നവീന്റെ കുടുംബം.
സ്പെഷ്യൽ ടീമിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലായ്മ കൊണ്ടാണ് ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിന്റെ ഹർജി തള്ളിയതോടെ. മേൽക്കോടതിയെ സമീപിക്കുമെന്ന് നവീന്റെ ഭാര്യ മഞ്ജുഷയും പറഞ്ഞു.