കൊച്ചി : കല്ലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ ഓസ്കാർ ഇവന്റ് ഉടമ ജനീഷ് പോലീസ് പിടിയിൽ. ഹൈക്കോടതി നിർദ്ദേശം ഉണ്ടായിട്ടും പോലീസിനെ വെട്ടിച്ചു നടന്ന ജനീഷിനെ പാലാരിവട്ടം പോലീസ് തൃശ്ശൂരിൽ നിന്നാണ് പിടികൂടിയത്.
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ പരിപാടിക്കിടെ കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.
തലക്കും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎൽഎ ഐ സി യു വിൽ തുടരുകയാണ്.
പൊലീസും ഫയർ ഫോഴ്സും പൊതുമരാമത്ത് വിഭാഗങ്ങളും നടത്തിയ പരിശോധനയിൽ സ്റ്റേജ് നിർമിച്ചത് അപകടകടമായി തന്നെയാണെന്നും അധികമായി നിർമിച്ച ഭാഗത്തിന് ആവശ്യമായ ഉറപ്പ് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു.